താമരശ്ശേരി: അമ്പായത്തോട് അവനി കോളേജിനോട് ചേർന്ന ഭാഗത്ത് കുരങ്ങുകളെ കൂട്ടമായി ചത്ത നിലയിൽ കണ്ടെത്തിയതായി നാട്ടുകാർ.
അമ്പായത്തോട് ഇറച്ചിപ്പാറ റോഡരികിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ അഞ്ചോളം കുരങ്ങൻമാരുടെ മൃതശരീരം നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
മരണകാരണം സംബന്ധിച്ച വിശദാംശം പോസ്റ്റ്മോർട്ട പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്ക് മാത്രമേ വൃക്തമാവുകയുള്ളൂ.
പാതയോരത്ത് മാത്രമല്ല സമീപത്തെ തോട്ടങ്ങളിലും കുരങ്ങുകളെ ചത്ത നിലയിൽ കണ്ടതായി നാട്ടുകാർ പറയുന്നുണ്ട്.