താമരശ്ശേരി: സംസ്ഥാന
ജൂനിയർ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് താമരശ്ശേരി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ശനി, ഞായർ ദിവസങ്ങളിൽ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
14 ജില്ലകളിൽ നിന്നായി ആൺകുട്ടികളും പെൺകുട്ടികളും അടക്കം അറുനൂറോളം കായിക പ്രതിഭകൾ പങ്കെടുക്കും. താമരശ്ശേരി ഗ്രാമപഞ്ചായത് പ്രസിഡൻ്റ് എ. അരവിന്ദൻ ഉദ്ഘാടനം ചെയ്യും
വാർത്താ സമ്മേളനത്തിൽ ജില്ലാ ഹാൻഡ്ബോൾ അസോസിയേഷൻ സെക്രട്ടറി സിബി മാന്യുവൽ, അശ്റഫ് കോരങ്ങാട്, സി.എസ്.ബേസിൽ ,വി.ദേവദാസൻ എന്നിവർ പങ്കെടുത്തു.