താമരശ്ശേരി തച്ചംപൊയിൽ നെരോംപാറ ആമിനയുടെ വീടിനാണ് കേടുപാട് സംഭവിച്ചത്.ഇന്നലെ വൈകുന്നേരം മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലിലാണ് വീടിന് കേടുപാട് സംഭവിച്ചത്.
വൈദ്യുതി മീറ്ററും, സ്വിച്ചുകളും നശിച്ചതിനൊപ്പം വീട്ടിലെ ക്ലോസറ്റ് പൊട്ടിത്തെറിക്കുകയും, അടുക്കളയിൽ ഉണ്ടായിരുന്ന മരത്തിൻ്റെ മഞ്ചപ്പെട്ടി പൊട്ടിതെറിച്ച് അതിനകത്ത് ഉണ്ടായിരുന്ന വസ്തുക്കൾ നശിച്ചു.
ശുചി മുറിയിൽ നിന്നും ടാങ്കിലേക്കാ പോകുന്ന 4 ഇഞ്ച് പി വി സി പൈപ്പ് നീളത്തിൽ പൊട്ടി തകർന്നു.
സമീപത്തെ വീട്ടിലെ ജോലിക്കെത്തിയ രണ്ടു പേർക്കും, വീട്ടമ്മക്കു മിന്നൽ ആഘാദമേറ്റിരുന്നു.