കൊടുവള്ളി: ഇന്നലെ വേകുന്നേരത്തോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിൻ്റെ മേൽക്കൂര തകർന്നു. വാവാട് കപ്പലാൻകുഴി സജേഷിൻ്റെ വീടിൻ്റെ മേൽക്കുരയാണ് ഇന്നലെ വൈകുന്നോടം നാലോടെയുണ്ടായ ശക്‌തമായ കാറ്റിൽ തകർന്നത്. ഓട് പാകിയ ഒരു നില വീടിനാണ് നാശനഷ്ടം സംഭവിച്ചത്. ശബ്ദം കേട്ടതോടെ വീട്ടുകാർ പുറത്തേക്കോടിയതിനാൽ ആർക്കും പരുക്കില്ലാതെ ഭക്ഷപ്പെട്ടു. മേൽക്കൂര പൂർണമായും തകർന്നതിനൊപ്പം വീടിൻ്റെ പുമരകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിലും മഴയിലും വാവാട് വീടിൻ്റെ മേൽക്കുര തകർന്നു
byWeb Desk
•
0