കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകളിൽ സോക്ക് പിറ്റ് സ്ഥാപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കല്ലുളളതോട് വാർഡിൽ
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. പ്രേംജി ജയിംസ് നിർവ്വഹിച്ചു.
വാർഡ് മെമ്പർ സുരജ വി.പി. സ്വാഗതം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാജിത ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിൻസി തോമസ്, സീന കെ.ടി, അസി. സെക്രട്ടറി ശ്രീകുമാർ പി.വി , ഹെൽത്ത് ഇൻസ്പെകടർ റസീന വി കെ, അസി. എഞ്ചിനീയർ ഷാക്കിർ അഹ്സർ, CDS ചെയർപേഴ്സൺ ഷൈജ ഉണ്ണി എന്നിവർ സംസാരിച്ചു.
ഓവർഡിയർ സിജിൻ . എസ് നന്ദി പറഞ്ഞു