താമരശ്ശേരിക്ക് സമീപം വാവാട് ഇരുമോത്ത് വെച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മുഖ്യപ്രതികളായ രണ്ടു പേരെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് കൊടുവള്ളി വാവടിന് സമീപം ഇരുമ
ത്ത് വെച്ചാണ് പ്രതികൾ പരപ്പൻ പൊയിൽ കുന്നുമ്മൽ അഹമ്മദ് കബീനെ കാറിലെത്തി തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് മോചന ദൃവ്യം ആവശ്യപ്പെട്ടത്.
കേസിൽ മുഖ്യ പ്രതികളായ മലപ്പുറം സ്വദേശികളായ സാബിർ, അസീം എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്.
കേസിനാസ്പപദമായ സംഭവം ളങ്ങനെയാണ്
20-11- 24 തീയതി 2 മണിക്ക് അഹമ്മദ് കബീറിനെ കൊടുവള്ളി ഇരുമോത്ത് എന്ന സ്ഥലത്ത് നിന്നും ഒന്നും രണ്ടും പ്രതികൾ കാറിൽ കയറ്റി തട്ടി കൊണ്ടുപോയി വണ്ടൂരിലുള്ള കേസിലെ മൂന്നാം പ്രതിയുടെ ഓഫീസിലെത്തിച്ച് ഓൺലൈൻ ഡിജിറ്റൽ കറൻസി ഇടപാടിലൂടെ ഒന്നാം പ്രതിയുടെ സുഹൃത്തായ ഷാഹിദ് എന്ന ആൾക്ക് അഹമ്മദ് കബീർ മൂന്നാം പ്രതി നൽകിയ ഡിജിറ്റൽ കറൻസി അയച്ചു കൊടുത്തതിന് പകരം മൂന്നാം പ്രതിയുടെ അക്കൗണ്ടിലേക്ക് ഇന്ത്യൻ രൂപ അയച്ചു കൊടുക്കാനായി ഷാഹിദിന് അക്കൗണ്ട് നമ്പർ അയച്ചു കൊടുത്തെങ്കിലും പണം മൂന്നാം പ്രതിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാതെ വഞ്ചിച്ചതിലുള്ള വിരോധം മൂലം പിടിയിലായ പ്രതികളും മറ്റ് കണ്ടാൽ അറിയാവുന്ന രണ്ടു പേരും ചേർന്ന് കബീറിനെ തടങ്കലിൽ വച്ച് ഇയാളുടെ ബന്ധുക്കളോട് പണം ആവശ്യപ്പെടുകയും പണം തന്നില്ലെങ്കിൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും തുടർന്ന് പ്രതികൾ കബീറിനെ ഒരു കാറിൽ കയറ്റി റബ്ബർ തോട്ടത്തിലേക്ക് കൊണ്ടുപോകുകയും കാറിൽ വച്ച് അന്യായക്കാരനെ മുഖത്തും തലക്കും കൈകൊണ്ട് അടിക്കുകയും കൊല്ലും എന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും കൂടാതെ റബ്ബർ
തോട്ടത്തിലെ ഷെഡിലും തടങ്കലിൽ വച്ച് മറ്റ് പ്രതികളായ അടക്കം ആറുപേർ പ്രതികൾ സംഘം ചേർന്ന് കേബിൾ വയറുകൊണ്ട് കബീറിൻ്റെ കഴുത്തിനും തലക്കും പുറത്തും അടിച്ചു പരിക്കേൽപ്പിക്കുകയും, പ്രതികളിൽ ഒരാൾ ഒരു അലൂമിനിയം പൈപ്പ് കൊണ്ട് കബീറിനെ തലക്കടിച്ചപ്പോൾ ഇയാൾ ഇടതു കൈകൊണ്ട് തടുക്കുകയും തടുത്തിട്ടാല്ലായിരുന്നുവെങ്കിൽ അടി തലക്ക് കൊണ്ട് മരണംവരെ സംഭവിക്കുമായിരുന്നു എന്നുമാണ് പരാതി.
പരാതിയെ തുടർന്ന് താമരശ്ശേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പ്രതികളെ വേങ്ങര ഭാഗത്തു നിന്നും പോലീസ് പിടികൂടിയത്.