Trending

താമരശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; യുവാവ് പിടിയിൽ.








താമരശ്ശേരി:
കോഴിക്കോട് ജില്ലയിലെ കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരനായ താമരശ്ശേരി,കോരങ്ങാട് കേളന്മാർകണ്ടി വീട്ടിൽ മാമു എന്ന മുഹമ്മദ് ഷബീർ(35) നെയാണ് 97 ഗ്രാം, MDMA യുമായി കോഴിക്കോട് റൂറൽ എസ്.പി , പി.നിധിൻ രാജ് ഐ.പി.എസ് ൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇന്ന് കാലത്ത്.8.മണിയോടെ ആണ് പ്രതിയുടെ വീട്ടിലെ ബെഡ് റൂമിൽ കട്ടിലിനു അടിയിൽ സൂക്ഷിച്ചു വെച്ച നിലയിൽ കണ്ടെത്തിയ മയക്ക് മരുന്ന് പിടികൂടിയത്.

വർഷങ്ങളായി കോഴിക്കോട് ,വയനാട് ജില്ലകളിൽ മയക്ക് മരുന്ന് വിൽപന നടത്തുന്ന ഇയാൾ ആദ്യമായാണ് പിടിയിൽ ആവുന്നത്.

ബാംഗ്ലൂരിൽ നിന്നും ഡൽഹിയിൽ നിന്നും കാരിയർ മാർ മുഖേന എത്തിക്കുന്ന മയക്ക് മരുന്ന് വിൽപന നടത്തുന്നതിന് ചെറുപ്പക്കാരുടെ ഒരു സംഘം തന്നെ ഇയാളുടെ കൂടെയുണ്ട്.


മയക്ക് മരുന്ന് വിൽപന നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിക്കുന്നത് ആണ് ഇയാളുടെ രീതി.

അടുത്തിടെ താമരശ്ശേരിയിൽ തുടങ്ങിയ കാർ വാഷിങ് സെൻ്ററിന് വേണ്ടി തൻ്റെ ഷെയറായി ഇത്തരത്തിൽ സ്വരൂപിച്ച പണം ഉപയോഗിച്ചതായി ഇയാൾ പോലീസിനോട് പറഞ്ഞു.

പിടികൂടിയ മയക്ക് മരുന്നിനു വിപണിയിൽ 3 ലക്ഷത്തിലധികം രൂപ വില വരും .


പ്രതി ബാംഗ്ലൂരിൽ നിന്നും, ഡൽഹിയിൽ നിന്നുമാണ് ലഹരി മരുന്ന് എത്തിക്കുന്നത്. നാർകോട്ടിക് സെൽ ഡി .വൈ.എസ് പി.പ്രകാശൻ പടന്നയിൽ,താമരശ്ശേരി ഡി വൈ എസ്.പി ചന്ദ്രൻ .എ.പി എന്നിവരുടെ നിർദ്ദേശ പ്രകാരം താമരശ്ശേരി എസ് .ഐ ബിജു ആർ .സി , സ്പെഷ്യൽ സ്ക്വാഡ് എസ്. ഐ മാരായ രാജീവ് ബാബു, ബിജു പൂക്കോട്ട്, എ.എസ്.ഐ മുനീർ ഇ.കെ,എസ് .സി .പി .ഓ മാരായ ജയരാജൻ പനങ്ങാട്, ജിനീഷ് ബാലുശ്ശേരി,മുജീബ് .എം, ലിനീഷ് വാകയാട്, സിൽജിത .എം. പി,, രാഗേഷ്.കെ , സൈബർ സെൽ അംഗങ്ങളായ എ.എസ്.ഐ ശ്രീജിത്ത്.കെ, എസ്.സി.പി.ഒ.റിജേഷ്. ടി.ഡി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post