കൊലക്കേസ് പ്രതി ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽകേസുകളിൽ ഉൾപ്പെട്ടവരടങ്ങുന്ന സംഘമാണു പിടിയിലായത്.
കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയും നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയും ചെയ്യുന്ന മൂരിയാട് പവിത്രത്തിൽ വിപിൻ (36), താമരശ്ശേരി അടിവാരം ആലംപടി ഷിഹാബുദീൻ (28), താമരശ്ശേരി അടിവാരം പുത്തൻവീട്ടിൽ അനസ് (27), പിണറായി എരുവെട്ടി സ്വദേശി കിഴക്കേപറമ്പത്ത് അനന്തു (28), പീച്ചി കണ്ണാറ പായ്യാംകോട്ടിൽ സതീഷ് (46), തൃശ്ശൂർ കണ്ണാറ കഞ്ഞിക്കാവിൽ ലിസൺ (31) എന്നിവരെയാണ് കണ്ണൂർ, തൃശ്ശൂർ, താമരശ്ശേരി ഭാഗങ്ങളിൽനിന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഞായറാഴ്ച രാത്രിയോടെ അറസ്റ്റുചെയ്തത്.
1.7 കിലോ സ്വർണവും 500 ഗ്രാം സ്വർണം വിറ്റതിന്റെ 35 ലക്ഷം രൂപയും ഒളിപ്പിച്ച സ്ഥലം പ്രതികൾ പോലീസിനെ അറിയിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതികളുമായി സ്ഥലത്തെത്തി പോലീസ് വൈകാതെ ഇവ കണ്ടെടുക്കും. ഇനിയും സ്വർണം കണ്ടെടുക്കാനുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.
വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് കവർച്ച നടന്നത്. കുറ്റകൃത്യത്തിനുപയോഗിച്ച കാർ കേന്ദ്രീകരിച്ച് തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. തോംസൺ ജോസിന്റെ നിർദേശപ്രകാരം പാലക്കാട്, തൃശ്ശൂർ പോലീസ് നടത്തിയ പരിശോധനയിൽ കൂത്തുപറമ്പ് പത്തായക്കുന്ന് പാട്യം സ്വദേശികളായ ശ്രീരജ് വീട്ടിൽ നിജിൽ രാജ് (35), കൂത്തുപറമ്പ് ആശാരിക്കണ്ടിയിൽ പ്രഭിൻലാൽ (29), തൃശ്ശൂർ വരന്തരപ്പള്ളി സ്വദേശി കളിയങ്ങര സജിത്ത് കുമാർ (39), എളവള്ളി സ്വദേശി കോരാംവീട്ടിൽ നിഖിൽ (29) എന്നിവർ വെള്ളിയാഴ്ച തൃശ്ശൂരിൽ
പിടിയിലായിരുന്നു.
ഇവരെ പെരിന്തൽമണ്ണയിലെത്തിച്ച് പ്രത്യേക അന്വേഷണസംഘം കൂടുതൽ ചോദ്യംചെയ്തപ്പോഴാണ് കണ്ണൂർ, തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും ആസൂത്രണം നടത്തിയവരെക്കുറിച്ചും വിവരം ലഭിക്കുന്നത്.
പോലീസ് ഇൻസ്പെക്ടർമാരായ എ. ദീപകുമാർ, സുമേഷ് സുധാകരൻ, പി. സംഗീത്, സി.വി. ബിജു, എസ്.ഐ. എൻ. റിഷാദലി എന്നിവരുടെ നേതൃത്വത്തിൽ സംഘങ്ങളായി തിരിഞ്ഞാണ് കവർച്ച
കവർച്ച ആസൂത്രണംചെയ്തവരടക്കം ഒമ്പതുപേരെ കസ്റ്റഡിയിലെടുത്തത്.
കവർച്ച ആസൂത്രണംചെയ്തവരടക്കം ഒമ്പതുപേരെ കസ്റ്റഡിയിലെടുത്തത്.