Trending

കളിക്കുന്നതിനിടെ അബദ്ധത്തിൽ സ്റ്റീൽ പാത്രം തലയിൽ കുടുങ്ങിയ ഒന്നരവയസ്സുകാരിയെ രക്ഷപ്പെടുത്തി.





കോഴിക്കോട് :കളിക്കുന്നതിനിടെ അബദ്ധത്തിൽ സ്റ്റീൽ പാത്രം തലയിൽ കുടുങ്ങിയ ഒന്നരവയസ്സുകാരിയെ രക്ഷപ്പെടുത്തി. 
ചേലേമ്പ്ര ഇടി മുഴിക്കൽ സ്വദേശികളായ ഉസ്മാൻ  ആഷിഫ ദമ്പതികളുടെ മകൾ ഐസലിനാണ് അപകടം സംഭവിച്ചത്. രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.തല പാത്രത്തിൽ കുടുങ്ങിയതോടെ വീട്ടുകാർ ആദ്യം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പാത്രം തലയിൽ നിന്നും ഊരിയെടുക്കാനായില്ല.
കുട്ടി ഭയന്ന് നിലവിളിച്ചതോടെ ഐസലിനെ
വീട്ടുകാർ ഉടൻ തന്നെ മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിലെത്തിച്ചു.  സേനാംഗങ്ങളുടെ ഒന്നരമണിക്കൂർ നേരത്തെ തീവ്ര പരിശ്രമത്തിനു ശേഷംകുട്ടിക്ക് യാതൊരു പരിക്കുമേൽക്കാതെ സ്റ്റീൽ പാത്രം തലയിൽ നിന്നും മുറിച്ചെടുത്ത് രക്ഷപ്പെടുത്തി.
സ്റ്റേഷൻ ഓഫീസർ എം.കെ. പ്രമോദ് കുമാറിൻ്റെ നേതൃത്വത്തിൽ,
സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർമാരായ എസ്.ബി സജിത്, പി.എം ബിജേഷ്,ഫയർ & റെസ്ക്യു ഓഫീസർമാരായ പി.അനൂപ്, എസ് അരുൺ , എൻ.സുബാഷ്, പി.ബിനീഷ്, ഫയർ വുമൺ മാരായ സി.കെ.അശ്വനി, ബി.ലിൻസി, ഹോം ഗാർഡുമാരായ 
കെ.ടി. നിതിൻ, കെ.വേലായുധൻ, കെ.സത്യൻ. കെ.സന്തോഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Post a Comment

Previous Post Next Post