Trending

തുണിക്കടയുടെ മറവിൽ എംഡി എം എ വിൽപ്പന, യുവാവ് പിടിയിൽ.




കൊടുവള്ളി: തുണിക്കടയുടെ മറവിൽ 
വിൽപനക്കായി എത്തിച്ച പതിനേഴ് ഗ്രാം എം.ഡി.എം .എ-യുമായി യുവാവിനെ പോലീസ് പിടികൂടി.

 കോഴിക്കോട് റൂറൽ എസ്.പി. പി.നിധിൻ രാജ് ഐ.പി.എസ് ൻ്റെ കീഴിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്.

 കൊടുവള്ളി  വാവാട് , തെക്കേടത്ത് മുഹമ്മദ് ഫൗസ് (36) ആണ് ഇന്ന് രാവിലെ ആറ് മണിയോടെ കൊടുവള്ളി  വാവാട് നാഷണൽ ഹൈവെയിൽ വെച്ച് KL-57- T - 352 നമ്പർ ബുള്ളറ്റ് സഹിതം പിടിയിലായത്.

വയനാട് ലോക്സഭാ ഇലക്ഷനോട് അനുബന്ധിച്ചുള്ള വഹനപരിശോധനയിലാണ് ഇയാളെ പോലീസ് പിടികൂടിയത്.

 കോഴിക്കോട്,താമരശ്ശേരി ഭാഗത്തെ സ്ഥിരം ലഹരി വിൽപനക്കാരനാണ് ഇയാളെന്ന് പോലീസ് പറഞ്ഞു .

നരിക്കുനിയിൽ ടെക്സ്റ്റൈൽ ഷോപ്പ് നടത്തുന്നതിൻ്റെ മറവിലാണ് ലഹരിവിൽപ്പനയെന്നും പോലീസ് പറഞ്ഞു.,ലഹരിമരുന്നിനു അടിമയായ ഇയാൾ രണ്ടു വർഷമായി ലഹരി വിൽപന തുടങ്ങിയിട്ട്.

കോഴിക്കോട് ജില്ലയിലെ മൊത്ത വിതരണക്കാരിൽ നിന്നാണ് ഇയാൾ എംഡിഎംഎ വാങ്ങി വിൽപ്പനക്കായി എത്തിക്കുന്നത് എന്നാണ് പോലീസിനു ലഭിച്ച വിവരം.

നാർകോട്ടിക് സെൽ ഡി വൈ എസ് പി പ്രകാശൻ പടന്നയിൽ,താമരശ്ശേരി ഡി വൈ എസ് പി . എ.പി.ചന്ദ്രൻ എന്നിവരുടെ നിർദ്ദേശപ്രകാരം കൊടുവള്ളി ഇൻസ്പെക്ടർ അഭിലാഷ് കെ. പി യുടെ നേതൃത്വത്തിലുള്ള
സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ മാരായ രാജീവ് ബാബു , ബിജു.പി, എ.എസ്.ഐ മുനീർ. ഇ .കെ, എസ് സി പി ഒ മാരായ ജയരാജൻ എൻ.എം, ജിനീഷ്.പി പി, ഷാഫി. എൻ. എം , ശോബിത്ത് ടി. കെ കൊടുവള്ളി പോലീസ് സ്റ്റേഷൻ എസ് ഐ മാരായ ബേബി മാത്യു, സതീഷ് . ഒ . കെ, എ .എസ് . ഐ രാജേഷ് ടി.കെ,എസ് സി പി ഒ മാരായ രതീഷ്. എ കെ , നവാസ് എൻ , എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post