താമരശ്ശേരി : അഖിലഭാരത അയ്യപ്പ സേവാ സംഘം താമരശ്ശേരി ശാഖ എക്സിക്യൂട്ടീവ് അംഗവും സാമൂഹ്യ പ്രവർത്തകനുമായ കമ്മാളം കുന്നത്ത് ജയരാജന്റെ നിര്യാണത്തിൽ അയ്യപ്പസേവാസംഘം താമരശ്ശേരി ശാഖ അനുശോചനം രേഖപ്പെടുത്തി.
സേവാ സംഘം ഓഫീസിൽ നടന്ന അനുസ്മരണയോഗത്തിൽ അയ്യപ്പസേവാസംഘം ശാഖാ പ്രസിഡൻറ്ഗിരീഷ് തേവള്ളി
അധ്യക്ഷത വഹിച്ചു.
ജയരാജന്റെ ഛായാചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.
വി കെ പുഷ്പാംഗദൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
നീലഞ്ചേരി ബാലകൃഷ്ണൻ നായർ,
മേലെപ്പാത്ത് ശ്രീധരൻ, പി .ശങ്കരൻ,
സുധീഷ് ശ്രീകല, ഗിരീഷ് മൂന്നാംതോട്, ബബീഷ് .എ.കെ , കെ കെ സജീവൻ,
വി പി ബാബുരാജ്
തുടങ്ങിയവർ പ്രസംഗിച്ചു .
ഷിജിത്ത് കെ പി സ്വാഗതവും വി പി രാജീവൻ നന്ദിയും പറഞ്ഞു.