താമരശ്ശേരി: അടിവാരം കണലാട് വീട്ടുമുറ്റത്ത് കടുവയെ കണ്ടതായി വീട്ടുകാർ, ഇന്നലെ രാത്രിയാണ് കണലാട് അബ്ദുൽ സലീം, മകൻ അമീൻ അൽത്താഫ് എന്നിവർ വീട്ടു മുറ്റത്ത് നിന്നും കടുവ കയറിപ്പോകുന്നത് കണ്ടത്.
കഴിഞ്ഞ ആഴ്ച അടിവാരം വളളിയാട് ഭാഗത്തും, ചുരത്തിലും കടുവയെ കണ്ടതായി ആളുകൾ പറഞ്ഞിരുന്നു.
കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. രാവിലെ10 മണിയോടെ വനം വകുപ്പ് ഉദ്യാഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തും.
കടുവയെ പിടികൂടാൻ പ്രദേശത്ത് കൂടു സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.