താമരശ്ശേരി: താമരശ്ശേരി കോ- ഒപ്പറേറ്റീവ് അർബൻ സൊസൈറ്റിയുടെ പ്രസിഡണ്ട് വി.കെ മുഹമ്മദ് കുട്ടിമോനെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി അച്ചടക്ക നടപടി സ്വീകരിച്ചു. ഗുരുതരമായ ആരോപണത്തെ തുടർന്ന് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വി.കെ മുഹമ്മദ് കുട്ടിമോൻ പാർട്ടിയിൽ വഹിക്കുന്ന എല്ലാ പദവികളിൽ നിന്നും അന്വേഷണ വിധേയമായി നീക്കം ചെയ്‌തതായി സംസ്ഥാന മുസ്‌ലിംലീഗ് കമ്മറ്റി അറിയിച്ചു.
ഇദ്ദേഹം വഹിച്ച് പോരുന്ന താമരശ്ശേരി കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയുടെ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കി ബദൽ നടപടികൾ അടിയ ന്തിരമായി കൈക്കൊള്ളണമെന്ന് മണ്ഡലം മുസ്‌ലിംലീഗ് കമ്മറ്റിയോട് നിർദ്ദേശിച്ചു.
സാമ്പത്തിക തിരിമറി ആരോപണവും, ലൈംഗിക ആരോപണവും നേരിട്ട പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾക്കെതിരെ ലീഗ് സംസ്ഥാന നേതൃത്വം ഏതാനും ആഴ്ചകൾക്ക് മുമ്പ് നടപടി സ്വീകരിച്ചിരുന്നു.