താമരശ്ശേരി: അമ്പായത്തോട് കാറിടിച്ച് കുന്ദംകുളം നഗരസഭയിലെ ശുചീകരണ തൊഴിലാളി കുന്ദംകുളം തോണിപ്പറമ്പിൽ ജയരാജൻ (53) മരിച്ചത് കുന്ദംകുളം നഗരസഭ ജീവനക്കാരുടെ പഠനയാത്ര കഴിഞ്ഞ് മടങ്ങിവരും വഴി.
സുൽത്താൻ ബത്തേരിയടക്കം വയനാട്ടിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സന്ദർശിച്ച് മടങ്ങിവരുമ്പോൾ ഇവർ സഞ്ചരിച്ച ബസ് അമ്പായത്തോട് ഹോട്ടലിനു മുന്നിൽ നിർത്തി റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു, ജയരാജൻ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടിരുന്നു. ജയരാജനടക്കം 43 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്.ഇന്നലെ രാത്രിയായിരുന്നു അപകടം