Trending

ചുരത്തിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് രണ്ടു പേർ കൊക്കയിൽ പതിച്ചു


താമരശ്ശേരി:ചുരത്തിൽ നിയന്ത്രണം വിട്ട  ബുള്ളറ്റ് സംരക്ഷണ ഭിത്തിയിൽ ഇടിച്ചു, രണ്ടു പേർ കൊക്കയിൽ വീണു.ചുരം അഞ്ചാം വളവിനു സമീപമാണ് അപകടം. ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്ന മെഡിക്കൽ കോളേജ് സ്വദേശി ഉമ്മർകോയ ( 52 ) സുഹൃത്തായ ചേവായൂർ സ്വദേശിനി എന്നിവരാണ് കൊക്കയിൽ വീണത്.

 

ബുള്ളറ്റ് സംരക്ഷണ ഭിത്തിയിൽ ഇടിച്ച ശേഷം യാത്രികർ കൊക്കയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പരുക്കേറ്റവരെ  പുറത്തെത്തിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post