Trending

തരിശ് ഭൂമിയിൽ മണ്ണിട്ടത് ചട്ടങ്ങൾ പാലിച്ച്, മറിച്ചുള്ള പ്രചരണം വാസ്തവ വിരുദ്ധം. സ്ഥലമുടമ.

താമരശ്ശേരി: താമരശ്ശേരി വെഴുപ്പൂരിൽ തരിശ് ഭൂമിയിൽ മണ്ണിട്ടത് റവന്യൂ വകുപ്പിൻ്റേയും, കൃഷി വകുപ്പിൻ്റേയും എല്ലാ മാനദണ്ഡങ്ങളും പാലിച്ച് നടപടി ക്രമങ്ങൾ പൂർത്തീകരിച്ച ശേഷമാന്നെന്ന് സ്ഥലമുടമ ചുണ്ടക്കുന്നുമ്മൽ സുനിൽ കുമാർ പറഞ്ഞു. 

അനധികൃതമായാണ് സ്ഥലത്ത് മണ്ണിട്ട് നികത്തുന്നത് എന്ന പ്രചരണം അടിസ്ഥാന രഹിതമാണ്.

സർക്കാർ ഉത്തരവു പ്രകാരമുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ച് തരം മാറ്റി ഉത്തരവു വന്നതിന് ശേഷം കെട്ടിട നിർമ്മാണ അനുമതി വാങ്ങിയാണ് മണ്ണിട്ട് നികത്താൻ ആരംഭിച്ചത്.

തരം മാറ്റൽ സംബന്ധിച്ച് സർക്കാരിൻ്റെ പുതിയ ഉത്തരവ് വരുന്നതിന് മുമ്പ് ഭൂമിയിൽ മണ്ണിട്ടപ്പോൾ ചില തർക്കങ്ങൾ ഉണ്ടാവുകയും നിർത്തിവെക്കുകയും ചെയ്തിരുന്നു, എന്നാൽ പിന്നീട് നിയമത്തിൽ വരുത്തിയ മാറ്റത്തെ തുടർന്ന് തരം മാറ്റാൻ  അപേക്ഷ നൽകുക യായിരുന്നു.

കഴിഞ്ഞ ദിവസം സുനിൽകുമാറിൻ്റെ കൈവശമുള്ള തരിശുഭൂമിയിൽ മണ്ണിട്ട് നികത്തുമ്പോൾ DYFI പ്രവർത്തകർ തടഞ്ഞിരുന്നു, ഇതേ തുടർന്നാണ് രേഖകൾ സഹിതം സുനിൽകുമാർ വിശദീകരണം നൽകിയത്.

Post a Comment

Previous Post Next Post