താമരശ്ശേരി.സുസ്തിര വികസനത്തിനായി യുവത എന്ന ആപ്തവാക്യത്തിൻ്റെ ഭാഗമായിതാമരശ്ശേരി ഗവ.യു.പി സ്കൂളിൽ വെച്ച് നടന്ന ഓറിയന്റൽ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പൂനത്ത് NSS യൂണിറ്റിൻ്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി വളന്റിയർമാർ താമരശ്ശേരിയുടെ ചുവരുകളെ ചിത്രാലംകൃതമാക്കി. ടൗണിൻ്റെ പ്രധാന പൊതു ഇടങ്ങളിലും പൊതുസ്ഥാപനങ്ങളിലും ക്രിയാത്മകമായ ഇടപെടലുകൾ നടത്തി സജീവമായി.
താമരശ്ശേരി ഗവ.യു.പി സ്കൂളിൻ്റെ ക്യാമ്പസ് സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി ചുവരുകൾ വർണ്ണ ചിത്രങ്ങളാൽ അലംകൃതമാക്കിയും പൂച്ചെടികൾ നട്ട് പിടിപ്പിച്ചും വോളൻ്റിയർമാർ കർമ്മനിരതരായി.
ചുങ്കം ബൈപാസ് ജംഗ്ഷനിലെ ആൽമരത്തിന് ചുറ്റും ക്രിയാത്മകമായ വരകളിലൂടെ 'പ്രകൃതിപഥം' ക്യാമ്പയിനിന്റെ ഭാഗമായി വിദ്യാർത്ഥികൾ .'പ്ലാന്റ്സ് അവർ പാഷൻ' എന്ന സംഘടനയുമായി കൈകോർത്ത് ആൽ മരത്തിനു ചുറ്റും ക്യാൻവ്യാസിൽ ചിത്രങ്ങൾ തീർത്തു.
നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി താമരശ്ശേരി ബസ് ബേയിലുള്ള ഗാന്ധി പാർക്ക് വൃത്തിയാക്കി പൂച്ചെടികൾ വെച്ച് അലങ്കരിക്കുകയും, പോലീസ് സ്റ്റേഷനിൽ പൂച്ചെടികൾ വെച്ച് അലങ്കരിച്ചും വിദ്യാർഥികൾ മാതൃകയായി. മെലഡി ഓൺ വീൽസ് എന്ന ഭിന്നശേഷി കുട്ടികളുടെ കൂട്ടായ്മക്കൊപ്പം ചേർന്ന് ഭിന്നശേഷിക്കാരുടെ മനസികോല്ലാസ പരിപാടികളിലും കുട്ടികൾ ഭാഗമായി.
താമരശ്ശേരി പബ്ലിക് ലൈബ്രറിയിൽ വെച്ച് ലൈബ്രറിയുടെ ചരിത്രത്തെക്കുറിച്ചും വായനയുടെ പ്രധാന്യത്തെ കുറിച്ചും ലൈബ്രറി ഭാരവാഹികളുമായി സംവദിച്ചു.
ഡിസംബർ 20ന് ആരംഭിച്ച ക്യാമ്പിൻ്റെ നടന്ന സമാപന ചടങ്ങ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ adv. ജോസഫ് മാത്യു ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൾ ഡോ.ഡി.നിഷ അദ്ധ്യക്ഷയായിരുന്നുതാമരശ്ശേരി ഗവണ്മെന്റ് യു. പി സ്കൂൾ ഹെഡ് മാസ്റ്റർ സാലിഹ് മാസ്റ്റർ, പി.സി.ഹബീബ് തമ്പി,താമരശ്ശേരി ഗവണ്മെന്റ് യു. പി. സ്കൂൾ PTA പ്രസിഡന്റ് വി. പി അനിൽ , MPTA പ്രസിഡന്റ് ജ്യോതി, NSS പ്രോഗ്രാം ഓഫീസർ സഫ്ന.ടി.എന്നിവർ സംസാരിച്ചു.വിവിധ ഇടങ്ങളിൽ നടന്ന ചടങ്ങുകളിൽ ഒ.അബ്ദുൽ റഷീദ്, മജീദ് ഭവനം, വി.പി.ഉസ്മാൻ, താമരശ്ശേരി പബ്ബിക് ലൈബ്രറി സെക്രട്ടറി പി.കെ.രാധാകൃഷ്ണൻ, താമരശ്ശേരി ട്രാഫിക് ഇൻസ്പെക്ടർ സത്യൻ എന്നിവർ സംബസിച്ചു. ചിത്രരചനക്ക്
എൻ എസ് എസ് വോളൻ്റിയർമാരായ അനഘ പ്രസാദ്, അമിത, സ്നേഹമുത്ത്, അസ്മിന, കീർത്തന, അൻഷിദ, അൻഷിഫ തുടങ്ങിയവർ നേതൃത്വം നൽകി.