Trending

രോഗിയുമായി പോയ ആംബുലൻസിന് ബൈക്ക് യാത്രാതടസ്സം സൃഷ്‌ടിച്ചതായി പരാതി



കോഴിക്കോട് അടിയന്തര ചി കിത്സ നടത്തേണ്ട രോഗിയുമായി മേപ്പാടിയിൽ നിന്നു കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലേക്കു വന്ന ആംബുലൻസിനു യാത്രാ തടസ്സം സൃഷ്‌ടിച്ച്
സ്കൂട്ടർ ഓടിയത് 22 കിലോമീറ്റർ.

ഒരു മണിക്കൂർ വൈകിയെത്തിയ രോഗിക്ക് മെഡിക്കൽ കോളജിൽ അടിയന്തര ചികിത്സ നൽകി.

ഇന്നലെ രാത്രി 8നു വയനാട്ടിൽ നിന്നു വൃക്ക് അടിയന്തര ചികിത്സ നടത്തേണ്ട രോഗിയുമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശു പത്രിയിലേക്ക് വരുന്ന ആംബു ലൻസിന് മുന്നിൽ 9.15 മണിയോ ടെയാണ് സ്‌കൂട്ടർ തടസ്സം ഉണ്ടാക്കി ആംബുലൻസി നു മറികടക്കാൻ അനുവദിക്കാ തെ 22 കിലോമീറ്ററിലധികം ഓടിയത്.

9.15ന് അടിവാരത്തു നിന്നു മുന്നിൽ കയറിയ കോഴിക്കോട് ആർടിഒ റജിസ്ട്രേഷനുള്ള (KL11 BP5298 ) ബൈക്ക് കുന്നമംഗലം കാരന്തൂർ വരെ ആംബുലൻസിനു മുന്നിൽ വഴി മാറാതെ ഓടി. അടിയന്തര സൈറൺ മുഴക്കിയിട്ടും ഇടയ്ക്ക് ഹോൺ പ്രവർത്തിച്ചിട്ടും സ്‌കൂട്ടർ യാത്രക്കാരൻ മാറിയില്ലെന്ന് ആംബുലൻസ് ഡ്രൈവർ പറ ഞ്ഞു. ഇയാൾ ഇടയ്ക്കു കൈ
കൊണ്ടു ആംബുലൻസ് ഡ്രൈവർക്കെതിരെ ആംഗ്യം കാണിച്ചതായും പറഞ്ഞു.

ഒടുവിൽ കാരന്തൂർ ജംക്‌ഷ നിൽ രാത്രി 11.10ന് എത്തിയപ്പോൾ റോഡിൽ തിരക്കായി. ഇതിനിടയിൽ ആംബുലൻസ് മെഡിക്കൽ കോളജ് റോഡിലേക്ക് കയറി ബൈക്ക് യാത്രക്കാരനിൽ നിന്നു രക്ഷപ്പെടുകയായിരുന്നു. ഒരു മണിക്കൂർ വൈകിയാണ് ആംബുലൻസ് മെഡിക്കൽ കോളജ്അത്യാഹിത വിഭാഗത്തിൽ എത്തിയത് എന്ന് ഡ്രൈവർ പറയുന്നു. ആംബുലൻസ് ഡ്രൈവർക്കൊപ്പമുള്ളവർ ആശു പത്രിയിൽ ബന്ധപ്പെട്ട സാഹചര്യത്തിൽ രോഗിക്ക് അടിയന്തര വൈദ്യ സഹായം നൽകി.

ആംബുലൻസിൽ ഡ്രൈവർ ക്കൊപ്പമുള്ള യാത്രക്കാർ ബൈക്കിന്റെ അപകടകരമായ യാത്ര വിഡിയോ ചിത്രീകരിച്ചിട്ടുണ്ട്. അപ കടകരമായും യാത്രാ തടസ്സം ഉണ്ടാക്കിയ ബൈക്കിൻ്റെ നമ്പറും വിഡിയോയും ഇന്ന് ആർടിഒ ക്ക് കൈമാറും.

കഴിഞ്ഞ ദിവസം മലപ്പുറത്തു നിന്നു കോഴിക്കോട്ടേക്ക് വരുന്ന ആംബുലൻസുകൾ ഗതാഗതക്കു രുക്കിൽപ്പെട്ട് രണ്ടു രോഗികൾ വൈദ്യ സഹായം വൈകിയതിനാൽ മരിച്ചിരുന്നു.

Post a Comment

Previous Post Next Post