Trending

താലൂക്ക് ആശുപത്രി ഒപിയിൽ നിന്നും കുട്ടിയുടെ പാദസരം കവരാൻ ശ്രമിച്ച സ്ത്രീ പിടിയിൽ

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ ഒപിയിൽ മാതാവിനൊപ്പം ക്യൂ നിൽക്കുകയായിരുന്ന കുട്ടിയുടെ കാലിൽ നിന്നും സ്വർണ പാദസരം കവരാൻ ശ്രമിച്ച് കടന്നുകളഞ്ഞ സ്ത്രീയെ സെക്യൂരിറ്റി ജീവനക്കാരും, അശുപത്രി ജീവനക്കാരും, നാട്ടുകാരും ചേർന്ന് പിടികൂടി.

ഇന്ന് രാവിലെയാണ് സംഭവം. പാദസരം കവരാനുള്ള ശ്രമം കുട്ടിയുടെ മാതാവ് മാതാവ് അറിഞ്ഞതിനെ തുടർന്ന് ബഹളം വെച്ചപ്പോൾ കടന്നു കളഞ്ഞ സ്ത്രീയെ റോഡിൽ നിന്നും പിടികൂടി പോലീസിൽ ഏൽപ്പിച്ചു. 

Post a Comment

Previous Post Next Post