Trending

മഞ്ചേരി സ്വദേശി കൈതപ്പൊയിൽ ഹോട്ടലിൽ മരിച്ചു.


താമരശ്ശേരി കൈതപ്പൊയിൽ നോളേജ് സിറ്റിയിലേ ഹോട്ടലിൽ മൂന്നുദിവസമായി താമസിച്ചു വരികയായിരുന്ന മഞ്ചേരി സ്വദേശി പുതിയ മാളിയേക്കൽ  പൂക്കോയ തങ്ങളുടെ മകൻ സിയാദ് (51) മരണപ്പെട്ടു.

മകൻ അയനും, മാതാവ് ജമീല ബീബിക്കുമൊപ്പം റൂമിൽ താമസിക്കുകയായിരുന്നു.
ശാരിക അസ്വാസ്ഥ്യം അനുഭവിച്ചതിനെ തുടർന്ന് നേഴ്സായ മാതാവ് ജമീല അടിയന്തിര ചികിത്സ നൽകുന്നതിനിടെയാണ് രാവിലെ 6.30 ഓടെ മരണം സംഭവിച്ചത്. സിയാദ് എമറൈറ്റ് എയർവെയ്സിൽ 25 വർഷത്തോളം ഗ്രൗണ്ട് മാനേജരായി ജോലി ചെയ്തിരുന്നു. ഭാര്യ പോളണ്ട് സ്വദേശി പെട്രീഷ്യയാണ്.
മൃതദേഹം  താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post