കൊടുവള്ളി: പരപ്പൻ പൊയിൽ ഷാഫിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി കിഴക്കോത്ത് സ്വദേശി സാലിക്ക് വെട്ടേറ്റു. ഇന്നലെ രാത്രി ഒന്നരയോടെയാണ് 10 അംഗ സംഘം ആക്രമിച്ചത് എന്നാണ് പ്രാഥമിക വിവരം. ശരീരത്തിൽ ആയത്തിലുള്ള മുറിവുകൾ ഉണ്ടെന്നാണ് അറിയുന്നത്. . വെട്ടേറ്റ സാലിയെ അതിഥി തൊഴിലാളികൾ ആദ്യം കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ,തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചു, പിന്നീട് അവിടെ നിന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവം നടന്ന കിഴക്കോത്ത് താമരശ്ശേരി DySP, കൊടുവള്ളി സിഐഎന്നിവരുടെ നേതൃത്വത്തിൽ പോലീസ് പരിശോധന നടത്തുന്നുണ്ട്
സംഭവത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.