ബാലുശ്ശേരി:കാക്കൂർ പോലീസ് സ്റ്റേഷനിലെ ജോലി ചെയ്തവരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ ബഷീർ പി വി നിര്യാതനായി. താമരശ്ശേരി, ബാലുശ്ശേരി പോലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്തിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് രണ്ടു ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ബാലുശ്ശേരി സ്വദേശിയാണ്. മൃതദേഹം ഒരുമണിക്ക് ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വെക്കും.