Trending

വീടിൻ്റെ ടറസിന് മുകളിൽ നിന്നും വീണ് മധ്യവയസ്കന് ദാരുണാന്ത്യം



താമരശ്ശേരി:  വീടിൻ്റെ ടെറസിന്റെ മുകളിൽ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയ മധ്യവയസ്കൻ താഴെ വീണ് മരിച്ചു.
താമരശ്ശേരി കരാടി കണ്ണൻകുന്നുമ്മൽ വിദ്യാധരൻ കെ. പി (59) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 7.30 ഓടെയായിരുന്നു അപകടം.ബന്ധുക്കളും, നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: ജാനു മക്കൾ:മിഥുൻ , അതുൽ. സഹോദരങ്ങൾ :
കണ്ടൻപാറക്കൽ തനിയൻ , പരേതരായ കണ്ടൻ, ഗോപി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post