പൊടുപ്പിൽ ഗ്രൂപ്പേഴ്സ് കലാസമിതി
ഗ്രാമോത്സവം
സംഘടിപ്പിച്ചു.
പൊടുപ്പിൽ പ്രദേശത്ത് നടന്ന പരിപാടി താമരശ്ശേരി ഗ്രാമ പഞ്ചായത്ത് കെടവൂർ വാർഡ് മെമ്പർ എം.വി.യുവേഷ്
ഉദ്ഘാടനം നിർവ്വഹിച്ചു. ഷിനു ഇ.പി. അദ്ധ്യക്ഷത വഹിച്ച
പ്രസ്തുത പരിപാടിയിൽ
ചലച്ചിത്ര കലാസംവിധായകൻ
സജീഷ് താമരശേരി മുഖ്യാതിഥിയായി പങ്കെടുത്തു.
പി.വിജയൻ പൊടുപ്പിൽ , വി.രാജേന്ദ്രൻ , എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വി.പി. ബിജു സ്വാഗതവും ലിഷ്മ അമ്പാടി നന്ദിയും പറഞ്ഞു ..
തുടർന്ന് അമ്മമാരുടെയും
കുട്ടികളുടെയും വിവിധ കലാപരിപടികൾ അവതരിപ്പിച്ചു.