താമരശ്ശേരി: ബാഗ്ലൂർ സാറ്റലൈറ്റ് സ്റ്റാൻ്റിൽ നിന്നും ഇന്നലെ ഉച്ചക്ക് 1.45 ഓടെ താമരശ്ശേരിയിലേക്ക് ഒറ്റക്ക് യാത്ര ചെയ്ത വിദ്യാർത്ഥിനിയെയാണ് രാത്രി 10 മണിക്ക് താമരശ്ശേരി പഴയ സ്റ്റാൻ്റിൽ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടും നിർത്താതെ കാരാടിയിൽ ഇറക്കിവിട്ടത്.
ബാഗ്ലുരുവിൽ ഏവിയേഷൻ കോഴ്സിന് പഠിക്കുന്ന 19 കാരിയായ
താമരശ്ശേരി കെടവൂർ വാഴക്കാലയിൽ സ്വദേശിനിക്കാണ് ദുരനുഭവം.
KL 15 A 1430 (RP 669) ബസ്സാണ് രാത്രിയിൽ ബസ്സ്റ്റാസ്റ്റിൽ നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്താതെ പെൺകുട്ടിയെ കാരാടിഡിപ്പോക്ക് സമീപം ഇറക്കിവിട്ടത്. രാത്രി 8.30 ന് താമരശ്ശേരിയിൽ എത്തിച്ചേരേണ്ടിയിരുന്ന ബസ് ഒന്നര മണിക്കൂർ വൈകി 10 മണിയോടെയായിരുന്നു താമരശ്ശേരിയിൽ എത്തിയത്.
പിന്നീട് പിതാവിനെ വിളിച്ചു വരുത്തി വീട്ടിലേക്ക് പോകുകയായിരുന്നു.
ബസ്സ് ജീവനക്കാർക്കെതിരെ വിദ്യാർത്ഥിനി KSRTC അധികൃതർക്ക് പരാതി നൽകി.