താമരശ്ശേരി: താമരശ്ശേരി
എക്സൈസ് റെയിഞ്ച് ഓഫീസിൽ
കോഴിക്കോട് EI&IB പ്രിവന്റിവ് ഓഫീസർ സുരേഷ് ബാബു നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി 9.15 മണി സമയത്ത് എക്സൈസ് ഇൻസ്പെക്ടർ തമ്പി എ ജിയും പാർട്ടിയും ചേർന്ന് താമരശ്ശേരിക്ക് സമീപം പെരുമ്പള്ളി ചമൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന 10 ലിറ്റർ ചാരായം പിടികൂടി. താമരശ്ശേരി പൂവൻ മല വീട്ടിൽ രാജൻ (47), ചമൽ കാരപ്പറ്റ വീട്ടിൽ അശോകൻ (56) എന്നിവരെ അബ്കാരി ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രതീഷ് ചന്ദ്രൻ, വനിത സി ഇ ഒ ഷിംല, സി ഇ ഒ മാരായ ആശിൽദ്, വിപിൻ, ഡ്രൈവർ ഷിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ചാരായം പിടികൂടാനെത്തിയ വനിത എക്സൈസ് ഉദ്യോഗസ്ഥയെ തടഞ്ഞുവെച്ച് കയറ്റം ചെയ്ത് അസഭ്യം പറഞ്ഞയാൾക്കെതിരെ കേസെടുത്തു.
താമരശ്ശേരി ഇന്നലെ രാത്രി ചമൽ അങ്ങാടിയിൽ വെച്ച് 10 ലിറ്റർ ചാരായം സഹിതം പ്രതികളെ പിടികൂടിയ എക്സൈസ് സംഘത്തിൽപ്പെട്ട വനിത സിവിൽ എക്സൈസ് ഓഫിസർ ഷിംല യെ കയ്യേറ്റം ചെയ്ത രാജേഷ് എന്നയാൾക്കെതിരെയാണ് പോലീസ് കേസെടുത്തത്.സ്കൂട്ടറിൽ ചാരായം കടത്തിയ പ്രതികളായ അശോകൻ, രാജൻ എന്നിവരെ എക്സൈസ് വാഹനത്തിൽ കയറ്റുന്ന സമയത്തായിരുന്നു ഇതിനു മുമ്പേ തന്നെ സ്ഥലത്ത് പ്രശ്നങ്ങൾ ഉണ്ടാക്കിയ പ്രതി ഷിംല യെ കയ്യേറ്റം ചെയ്തത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഷിംല താമരശ്ശേരി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.