താമരശ്ശേരി:113 ഗ്രാം എംഡി എം എ യു യായി യുവാവ് പിടിയിൽ. അടിവാരം കള ക്കുന്നുമ്മൽ ഒറ്റി തോട്ടത്തിൽ സിജാസ് (38) ആണ് പിടിയിലായത്.കോഴിക്കോട് റൂറൽ എസ്പിയുടെ കീഴിലുള്ള പ്രത്യേക സംഘം ഇയാളുടെ വീട്ടിൽ ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
അടിവാരത്ത് ലഹരി വിരുദ്ധ ജാഗ്രതാ സമിതിയുടെ ലഹരി വിരുദ്ധ മാർച്ച് നടക്കുന്ന അതേ സമയം തന്നെയാണ് അങ്ങാടിക്ക് തൊട്ടടുത്ത വീട്ടിൽ നിന്നും വൻതോതിൽ MDMA പിടികൂടിയത്.