Trending

അരക്കെട്ടിന് ഭംഗി കൂട്ടാന്‍ വാരിയെല്ല് നീക്കം ചെയ്ത് ഇന്‍ഫ്ലുവന്‍സര്‍! ചെലവ് 14 ലക്ഷം രൂപ

അരക്കെട്ടിന്‍റെ ഭംഗി കൂട്ടാന്‍  വാരിയെല്ലുകളില്‍ ആറെണ്ണം നീക്കം ചെയ്ത് ഇന്‍ഫ്ലുവന്‍സര്‍. 14 ലക്ഷത്തോളം രൂപയാണ് യുഎസിലെ കന്‍സാസ് സ്വദേശിയായ ട്രാന്‍സ് വുമണ്‍ എമിലി ജെയിംസ് ഇതിനായി ചെലവാക്കിയത്. ശരീരത്തില്‍ നിന്നും നീക്കം  ചെയ്ത വാരിയെല്ലിന്‍റെ ഭാഗം ഉപയോഗിച്ച് ഒരു കിരീടം നിര്‍മിക്കുമെന്നും അവര്‍ കേറ്റേഴ്സ് ന്യൂസിനോട് വെളിപ്പെടുത്തി.

ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വേദനയുണ്ടെങ്കിലും സുഖം പ്രാപിച്ച് വരുന്നുവെന്നും വാരിയെല്ല് നീക്കം ചെയ്യുന്നതിന്‍റെ വിഡിയോ വൈകാതെ പുറത്തുവിടുമെന്നും എമിലി പറഞ്ഞു. രണ്ട് വശത്ത് നിന്നും മൂന്ന് വീതം എല്ലുകളാണ് നീക്കം ചെയ്തത്.  വാരിയെല്ലുകളുടെ ചിത്രങ്ങളും എമിലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഇതിന് പിന്നാലെ സമ്മിശ്രമായ കമന്‍റുകളാണ് നിറഞ്ഞത്. 

വാരിയെല്ലുകളില്‍ ചിലത് നീക്കം ചെയ്തുവെങ്കിലും അങ്ങേയറ്റം ദയാലുവും സ്നേഹമുള്ളവളുമായ സ്ത്രീയായി താന്‍ തുടരുമെന്നും പരിഹസിക്കുന്നവരെ കാര്യമാക്കുന്നില്ലെന്നും എമിലി വിഡിയോയില്‍ പറയുന്നു. വിമര്‍ശനമുന്നയിച്ച് വിഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ട കമന്‍റുകള്‍ക്ക് 'എന്‍റെ പണം, എന്‍റെ ശരീരം, എനിക്കിഷ്ടമുള്ളത് ഞാന്‍ ചെയ്യും' എന്നായിരുന്നു എമിലിയുടെ മറുപടി. 

Post a Comment

Previous Post Next Post