Trending

ഇടുക്കിയില്‍ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു; പെണ്‍കുട്ടി ഗര്‍ഭം ധരിച്ചത് 14കാരനില്‍ നിന്ന്

ഇടുക്കി: ഇടുക്കിയില്‍ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു. ഹൈറേഞ്ചില്‍ ആണ് സംഭവം. എട്ടാം ക്ലാസുകാരനും ബന്ധുവായ പതിനാലുകാരനില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭം ധരിച്ചത്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എട്ടാം ക്ലാസുകാരനെതിരെ കേസെടുത്തതായി സൂചനയുണ്ട്.

കഴിഞ്ഞ ദിവസം വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പിണങ്ങിക്കഴിയുകയാണെന്നാണ് വിവരം.

Post a Comment

Previous Post Next Post