കണ്ണൂർ: കണ്ണൂരിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. അപകടത്തിൽ 15 കുട്ടികൾക്ക് പരിക്കേറ്റു. കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറുമാത്തൂർ ചിന്മയ സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച സ്കൂൾ ബസ് ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൻ്റെ കാരണം വാഹനത്തിൻ്റെ അമിത വേഗതയെന്നാണ് പ്രാഥമിക സൂചന