Trending

16കാരിക്ക് അശ്ലീലസന്ദേശമയച്ച ഡോക്ടർ പിടിയിൽ




കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് സമൂഹമാധ്യമം വഴി അശ്ലീല സന്ദേശം അയച്ച ഡോക്ടർ പിടിയിൽ. കണ്ണൂർ സ്വദേശി അലൻ അലക്സാണ് കോഴിക്കോട് ബീച്ചിൽ വച്ച് പിടിയിലായത്. പെൺകുട്ടിയുടെ വീട്ടുകാർ ഇയാളെ വിളിച്ചുവരുത്തിയശേഷം പൊലീസിന് കൈമാറുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ക്ലിനിക്കിലാണ് ഇയാൾ പ്രാക്ടീസ് ചെയ്യുന്നത്. സമൂഹ മാധ്യമം വഴിയാണ് അലൻ അലക്സ് പെൺകുട്ടിയെ പരിചയപ്പെടുന്നത്.

16 വയസ് പ്രായമുള്ള പെൺകുട്ടിക്ക് ഡോക്ടർ നിരന്തരം അശ്ലീല സന്ദേശം അയച്ചുവെന്നാണ് പരാതി. ശല്യം വർധിച്ചതോടെ പെൺകുട്ടി ഇക്കാര്യം ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കൾ പറഞ്ഞത് അനുസരിച്ചാണ് ഡോക്ടറോട് പെൺകുട്ടി കോഴിക്കോട് ബീച്ചിലേക്ക് എത്താൻ ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം ഉച്ചയോടെ അലൻ അലക്സ് സ്വന്തം കാറിൽ ബീച്ചിൽ എത്തി.

അവിടെ കാത്തിരുന്ന പെൺകുട്ടിയെ കാറിൽ കയറ്റാൻ ശ്രമിക്കുന്നതിനിടയാണ് ബന്ധുക്കളും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു. പിന്നീട് ഇയാളെ പോലീസിൽ ഏൽപ്പിച്ചു. പോക്സോ വകുപ്പ് ചേർത്ത് കേസ് എടുത്ത വെള്ളയിൽ പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




Post a Comment

Previous Post Next Post