Trending

പള്ളി പെരുന്നാളിനിടെ ആകാശതൊട്ടിലിന്റെ വാതില്‍ ഇളകി വീണു; 17കാരന് ഗുരുതര പരുക്ക്

ചങ്ങനാശേരിയിൽ ആകാശതൊട്ടിലിന്റെ വാതില്‍ ഇളകി വീണ് 17കാരന് ഗുരുതര പരുക്ക്. ചങ്ങനാശേരി സ്വദേശി അലൻ ബിജുവിനാണ് പരുക്കേറ്റത്. രാത്രി എട്ടരയോടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരുക്കേറ്റ അലനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് പ്രവർത്തിക്കുകയായിരുന്ന റൈഡുകൾ കാണാൻ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു അലൻ ബിജു. ഇതിനിടെ ആകാശ തൊട്ടിലിനു താഴെ നിന്ന  അലന്റെ തലയിൽ വാതില്‍ പതിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ അലനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ആകാശ തൊട്ടിലിന്റെ പ്രവർത്തനം പൊലീസ് ഇടപെട്ട്  നിർത്തിവെപ്പിച്ചു.

Post a Comment

Previous Post Next Post