Trending

യുവതിയുടെ വീട്ടിലെത്തി 23കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു; പ്രണയ നൈരാശ്യമെന്ന് സുഹൃത്തുക്കൾ..



തൃശൂർ കുട്ടനെല്ലൂരിൽ യുവതിയുടെ വീട്ടിലെത്തി 23കാരൻ തീകൊളുത്തി ജീവനൊടുക്കി. കണ്ണാറ സ്വദേശി ഒലയാനിക്കൽ വീട്ടിൽ അർജുൻ ലാൽ (23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മരിച്ച അർജുൻ ലാലും യുവതിയും തമ്മിൽ പരിചയമുണ്ടായിരുന്നുവെന്നാണ് അർജുൻ്റെ സുഹൃത്തുക്കൾ പറയുന്നത്. എന്നാൽ ഒരു വർഷത്തോളും ഇരുവരും അകൽച്ചയിലായിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം അർജുൻ ഈ യുവതിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു
ഇതോടെ യുവതിയും വീട്ടുകാരും യുവാവിനെ വിളിച്ച് ചിത്രം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ ചിത്രം നീക്കം ചെയ്യില്ലെന്നും വീട്ടിലെത്തി ജീവനൊടുക്കുമെന്നും പറഞ്ഞ് അർജുൻ യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കിടയിൽനിന്നാണ് അർജുൻ യുവതിയുടെ വീട്ടിലേക്ക് പോയത്. തുടർന്ന് യുവതിയുടെ വീടിനു പുറത്തുവെച്ച് പെട്രോൾ ദേഹത്ത് ഒഴിച്ച് സിറ്റൗട്ടിൽ കയറി തീ കൊളുത്തുകയായിരുന്നു.
ഇതിനിടെ യുവതിയുടെ വീടിന്റെ ചില്ലുകൾ യുവാവ് എറിഞ്ഞുടയ്ക്കുകയും ചെയ്തു 

വിവരമറിഞ്ഞെത്തിയ ഒല്ലൂർ പൊലീസാണ് പൊള്ളലേ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതരമായി പൊള്ളലേറ്റ അർജുൻ ലാൽ ചികിത്സയിലിരിക്കെ തന്നെ മരിച്ചു. പൊലീസ് ഇൻക്വസ്റ്റ് നടപടികളെല്ലാം പൂർത്തിയാക്കി..

Post a Comment

Previous Post Next Post