Trending

ആലപ്പുഴയിൽ നിർത്തിയിട്ടിരുന്ന കാറിൽ 45കാരൻ മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അവശനിലയില്‍

ആലപ്പുഴ: പൂച്ചാക്കലില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ 45കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തൈക്കാട്ടുശേരി സ്വദേശി ജോസി ആന്റണിയെ

യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പുന്നംപൊഴി സ്വദേശി മനോജി(55)നെ അവശനിലയില്‍ കണ്ടെത്തി.


ഇന്ന് വൈകിട്ട് ആറ് മണിയോടെ മണിയാതൃക്കല്‍ കവലയ്ക്ക് സമീപമാണ് സംഭവം. ഉച്ച മുതല്‍ സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്തിരുന്നു. സംശയം തോന്നിയ നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ജനപ്രതിനിധികളേയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി.

വാഹന മെക്കാനിക്കിനെ വിളിച്ചുവരുത്തിയാണ് പൊലീസ് കാര്‍ തുറന്നത്. ജോസി ഡ്രൈവര്‍ സീറ്റിലും മനോജ് പിന്‍സീറ്റിലുമായിരുന്നു. ഇരുവരേയും പുറത്തെടുത്ത് ഉടന്‍ തന്നെ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജോസിയുടെ മരണം സ്ഥിരീകരിച്ചു. സംഭവത്തില്‍ പൂച്ചാക്കല്‍ പൊലീസ് കേസെടുത്തു. ജോസിയുടെ പോസ്റ്റ്‌മോര്‍ട്ടം നാളെ നടക്കും.





Post a Comment

Previous Post Next Post