താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് 4 പേർക്ക് പരുക്കേറ്റു, ആരുടെയും പരുക്ക് ഗുരുതരമല്ല.
കർണാടക ഷിമോഗ സ്വദേശികളായ ശിവരാജ്, ശംഭു, ബസവ രാജ്, സുബാഷ് എന്നിവർക്കാണ് പരുക്കേറ്റത്.
നിയന്ത്രണം വിട്ട ട്രാവല്ലർ പോസ്റ്റിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു, ഹൈവേ പോലീസും, സന്നദ്ധ പ്രവർത്തകരും, യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്, കർണാടക സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്
ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.
രാവിലെ 10.30 ഓടെയായിരുന്നു അപകടം