താമരശ്ശേരി: താമരശ്ശേരിയിലെ ഒൻപതോളം വീടുകളിൽ കവർച്ച നടത്തിയ ഷാജിമോൻ ചില്ലറക്കാരനല്ല, കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അറുപതിൽ അധികം മോഷണ കേസുകളിൽ പിടികിട്ടാപുള്ളിയാണ്. മൂന്നു വർഷം മുമ്പാണ് താമരശ്ശേരിക്ക് സമീപം പൊടുപ്പിൽ താമസമാക്കിയത്.നാട്ടുകാരെ കയ്യിലെടുക്കാൻ പള്ളിയുമായി അടുത്ത ബന്ധം പുലർത്തി, സുബഹി നമസ്കാകാരത്തിന് കൃത്യമായി എത്തുകയും, മറ്റു പ്രാർത്ഥനാ ചടങ്ങുകളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു, ഇതിനാൽ ആർക്കും ഇയാളെ സംശയം തോന്നിയില്ല.
പകൽ സമയത്ത് മാന്യമായി ഇൻട്രസ്റ്റിയൽ ജോലി ചെയ്തു ഇ വന്നിരുന്നു.
ഇന്നലെ രാത്രി ബന്ദിപ്പൂർ വഴി കേരളത്തിന് പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ താമരശ്ശേരി പോലീസ് അതി സാഹസികമായാണ് പിന്തുടർന്ന് പിടികൂടിയത്.
ഇയാളുടെ വീട്ടിൽ പോലീസ് പരിശോധന നടത്തി, ഇയാൾ മോഷണത്തിനായി ഉപയോഗിച്ചിരുന്ന കാറും, ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.