Trending

താമരശ്ശേരിയിൽ ജീപ്പ് മറിഞ്ഞ് 6 പേർക്ക് പരുക്ക്.



താമരശ്ശേരി:ദേശീയപാത 766 ൽ താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട് നിയന്ത്രണം വിട്ട ജീപ്പ് ഡിവൈഡറിൽ ഇടിച്ച് താഴെക്ക് മറിഞ്ഞ് 6 പേർക്ക് പരുക്കേറ്റു,വയനാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്.കൊണ്ടോട്ടി സ്വദേശിയായ അസീം (27), മലപ്പുറം സ്വദേശികളായ ഷാനിദ് (22), നിയാസ് (22),ആതിൽ റമീസ്(21), കോഴിക്കോട് സ്വദേശി അമീൻ (24), നന്മണ്ട സ്വദേശി ഷാദിൽ (27) എന്നിവർക്കാണ് പരുക്കേറ്റത് ,ആരുടെയും പരുക്ക് സാരമുള്ളതല്ല, പരുക്കേറ്റവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
യാത്രക്കാരും, താട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കോഴിക്കോട് ഭാഗത്തേക്ക് വരുന്ന റോഡിൻ്റെ ഉയർന്ന ഭാഗത്തുനിന്നും വയനാട് ഭാഗത്തേക്ക് പോകുന്ന താഴ്ന്ന ഭാഗത്തേക്കാണ് ജീപ്പ് മറിഞ്ഞത്.
മുക്കത്ത് നിന്നും ഫയർ ഫോഴ്സ് എത്തി റോഡിൽ ഒലിച്ച ഓയിൽ നീക്കം ചെയ്തു.
രാത്രി 10 മണിയോടെയായിരുന്നു അപകടം.

Post a Comment

Previous Post Next Post