കുറ്റ്യാടി അടുക്കത്ത് സൂപ്പർമാർക്കറ്റിന് മുന്നിൽ കാർ പാർക്ക് ചെയ്ത്
എട്ടു വയസ്സുള്ള മകളെയും കാറിൽ ഇരുത്തി
കുന്നംകുളം സ്വദേശികളായ ദമ്പതികൾ സൂപ്പർ മാർക്കറ്റിലേക്ക് പോയ സമയത്ത് കാറിനടുത്തെത്തി കുട്ടിയുമായി കാറോടിച്ച് കടന്നു കളയാൻ ശ്രമിച്ച യുവാവ് പിടിയിൽ.
അടുക്കത്ത് സ്വദേശി വിജീഷ് ആശാരിപറമ്പിൽ എന്നയാളെയാണ് മറ്റൊരു കാറിൽ പിന്തുടർന്ന് പിതാവ് അടക്കമുള്ളവർ പിടികൂടിയത്.
കുട്ടിയുമായി കാർ എടുത്ത് വിട്ട യുവാവ്
ഒരു കിലോമീറ്റർ അകലെ കുട്ടിയെ ഇറക്കി വിട്ടു.
തൻറെ കാറും കുട്ടിയെയും കാണുന്നില്ല എന്ന് ദമ്പതികൾ നാട്ടുകാരെ അറിയിച്ചതിനെ തുടർന്ന്
നാട്ടുകാർ മറ്റു വാഹനങ്ങളിൽ
മുള്ളൻകുന്ന് ഭാഗത്തേക്ക് വരികയും.
ആദ്യം റോഡരികിൽ നിൽക്കുകയായിരുന്ന കുട്ടിയെകണ്ടെത്തുകയും,
തുടർന്ന് മുണ്ടക്കുറ്റിയിൽ വച്ച് കാർ തടഞ്ഞ് നിർത്തി പിടികൂടുകയുമായിരുന്നു.
പ്രതിയെ കുറ്റ്യാടി പോലീസിന് കൈമാറി.
ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം.
കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിനും,
മോഷണത്തിനും കുറ്റ്യാടി പോലീസ് കേസെടുത്തു.