Trending

താമരശ്ശേരിയിൽ റവന്യൂ ടവർ അനുവദിക്കും. മന്ത്രി കെ.രാജൻ



താമരശ്ശേരി:മിനി സിവിൽ സ്റ്റേഷനിൽ സ്ഥലപരിമിതിയാൽ വീർപ്പ് മുട്ടുന്ന താമരശ്ശേരി താലൂക്ക് ഓഫീസിന് ശ്വാശ്വത പരിഹാരമായി താമരശ്ശേരിയിൽ റവന്യൂ ടവർ അനുവദിക്കുമെന്ന് കേരള റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ അറിയിച്ചു. താമരശ്ശേരിയുടെ സമഗ്രവികസനംക്ഷ്യം വെച്ച് ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച വികസന സമിതിയുടെ ചെയർമാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ അരവിന്ദൻ്റെ നേതൃത്വത്തിൽ കൺവീനർ വി.കെ അഷ്റഫ്, സമിതി മെമ്പർ റാഷി താമരശ്ശേരി തുടങ്ങിയവർ മന്ത്രിക്ക് നൽകിയ നിവേദനത്തിന് മറുപടിയായി അറിയിച്ചതാണ് ഇക്കാര്യം.മലയോര താലൂക്കിൻ്റെ ആസ്ഥാനമായ താമരശ്ശേരി താലൂക്കിൻ്റെ വികസന കാര്യത്തിൽ സർക്കാറിൻ്റെ ഭാഗത്ത് നിന്നും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി.റവന്യൂ ടവർ യാഥാർത്ഥ്യമാവുന്ന തോട് കൂടി വാടക കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന പല ഓഫീസുകളും ഒരു കുടക്കീഴിലാക്കാവാൻ സാധിക്കും.ഇതിനായി ഗ്രാമപഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലം സൗജന്യമായി ലഭ്യമാക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഭരണസമിതി നേരത്തെ തീരുമാനിച്ചിരുന്നു. താമരശ്ശേരി താലൂക്ക് ആശുപ്രതി ഹെഡ്ക്വാർട്ടേർസ് ആശുപത്രിയായി ഉയർത്തണമെന്നാവശ്യപ്പെട്ട് ഡോ.എം കെ മുനീർ എംഎൽഎയുടെ സാന്നിധ്യത്തിൽ സമിതി  ചെയർമാൻ്റെ നേതൃത്വത്തിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജിനും വികസന സമിതിയുടെ നിവേദനം നൽകി.താമരശ്ശേരി കെ എസ് ആർ ടി സി ഡിപ്പോയുടെ സമഗ്രവികസനം സാധ്യമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രികെ.ബി.ഗണേഷ് കുമാറിനും സമിതിയുടെ നിവേദനം കൈമാറി.
കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട  കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലൊന്നായ താമരശ്ശേരി സബ് ഡിപ്പോയുടെ സമഗ്രവികസനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ വികസന സമിതി ഭാരവാഹികളെ അറിയിച്ചു.മലയോര മേഖലയുടെ സിരാ കേന്ദ്രമായ താമരശ്ശേരിയിലെ ഈഡിപ്പോ കോര്‍പ്പറേഷന് ഏറ്റവും കൂടുതല്‍ വരുമാനം നല്‍കിയിരുന്ന ഒരു ഡിപ്പോയായിരുന്നു. കോവിഡിനു മുൻപ് എഴുപത്തി ആറോളം  സര്‍വീസുകള്‍ ലാഭകരമായി ഇവിടെ നിന്ന് ഓപ്പറേറ്റ് ചെയ്തിരുന്നു. എന്നാല്‍ കോവിഡിന് ശേഷം ഇപ്പോള്‍ 39 സര്‍വീസുകള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് കൊല്ലഗൽ ദേശീയ പാതയോരത്ത് ഒരു ഏക്കർ 10 സെൻറ് സ്ഥലത്താണ്ഡിപ്പോ സ്ഥിതി ചെയ്യുന്നത്.ജീവനക്കാരുടെയും ബസ്സുകളുടെയും കുറവ് മൂലമാണ് പല സർവ്വീസുകളും നിർത്തലാക്കിയിരുന്നത്. ഡിപ്പോയുടെ വികസനത്തിനാവശ്യമായ ഈ കാര്യങ്ങളിലെല്ലാം അനുഭാവപൂർവ്വമായ നടപടികൾ സ്വീകരിക്കുമെന്ന് ഭാരവാസികൾക്ക് മന്ത്രി ഉറപ്പ് നൽകുകയും ചെയ്തു.

Post a Comment

Previous Post Next Post