Trending

നവീകരിച്ച കരുപാറമ്മൽ കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്തു

താമരശ്ശേരി: പരപ്പൻപൊയിൽ  നവീകരിച്ച കരുപാറമ്മൽ കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക്‌ പ്രസിഡന്റ് കെ. എം. അഷ്‌റഫ്മാസ്റ്റർ നിർവഹിച്ചു.വർണ്ണശബളമായ ഘോഷയാത്രയോടെ ആരംഭിച്ച ചടങ്ങിൽവെച്ചു കരുപാറയിലെ മികച്ച കലാകായികപ്രതിഭകളെ ആദരിച്ചു. ഇരുപത്തിയഞ്ചോളം പട്ടികജാതികുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തിനെ " കരുപാറ റെസിഡൻസ് അസോസിയേഷൻ " എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ നാമകരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എ. അരവിന്ദൻ അദ്ധ്യക്ഷം വഹിച്ചയോഗത്തിൽ ഗ്രാമപഞ്ചായത്ത് വികസനസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം. ടി. അയ്യൂബ്ഖാൻ , കെ. കൃഷ്ണൻ , കെ. പി. ശിവദാസൻ ,  പി. എം. പ്രമോദ് ,  കെ. പി. ഗോപാലൻ ,  കെ. പി. ശങ്കരൻ , കെ. പി. രാജൻ , കെ. പി. സദാനന്ദൻ ,  കെ. പി. കൃഷ്ണൻക്കുട്ടിനായർ  എന്നിവർ പ്രസംഗിച്ചു. കരുപാറ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി സി. വി. മണി സ്വാഗതവും പ്രസിഡന്റ് കെ. പി. രവി നന്ദിയും പറഞ്ഞു "

Post a Comment

Previous Post Next Post