Trending

കുറുനരിശല്യം; ജാഗ്രതാ സമിതി രൂപീകരിച്ചു.

താമരശ്ശേരി:പൊടിപ്പിൽ, ഓണിപ്പൊയിൽ, വെഴക്കാട്ട്, വാടിക്കൽ, പള്ളിപ്പുറം ഭാഗങ്ങളിൽ കുറുനരിശല്യം രൂക്ഷമായതിനാൽ നാട്ടുകാർ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ജാഗ്രതാസമിതി രൂപീകരിച്ചു. വാടിക്കൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ വാർഡ് മെമ്പർ ഖദീജ സത്താർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം വി യുവേഷ് ഉത്ഘാടനം ചെയ്തു. ചർച്ചയിൽ പങ്കെടുത്തു കൊണ്ട് KP റഹീം, VP ഗോപാലൻകുട്ടി, സത്താർ പള്ളിപ്പുറം, വി നൗഫൽ, KP ലത്തീഫ്, വി അർഷാദ് എന്നിവർ സംസാരിച്ചു. PV മുഹമ്മദ്‌ സ്വാഗതവും മുജീബുദ്ധീൻ പള്ളിപ്പുറം നന്ദിയും പറഞ്ഞു. ജാഗ്രതസമിതി ഭാരവാഹികളായി രക്ഷധികാരികൾ ഖദീജ സത്താർ, എം വി യുവേഷ് (വാർഡ് മെമ്പർമാർ) ചെയർമാൻ വി നൗഫൽ, വൈസ് ചെയർമാൻമാർ സലാം P, ഒ പി ഷംസുദ്ധീൻ, ജനറൽ കൺവീനർ :വി അർഷാദ്, കൺവീനർമാർ :ബാവി നാസർ, സുബൈർ വി കുഞ്യോൻ, പ്രേമരാജൻ ഇമ്പീച്ചി ,നൗഷാദ് എ പി, നൗഫീക്ക് വി, ട്രഷറർ വി ശിവദാസൻ എന്നിവരെ തെരഞ്ഞെടുത്തു.. ആദ്യ നടപടിയായി കാടു മൂടിക്കിടക്കുന്ന പറമ്പുകളുടെ ഉടമസ്ഥരെ നേരിൽ കണ്ട് കാട് വെട്ടിതെളിയിച്ചു വൃത്തി ആക്കുവാൻ പറയാൻ തീരുമാനിച്ചു **

Post a Comment

Previous Post Next Post