Trending

ഒന്നര വയസ്സ് ഉള്ളപ്പോൾ പിതാവ് വിവാഹബന്ധം വേർപ്പെടുത്തി, സുബൈദ മകനെ വളർത്തിയത് കൂലിപ്പണി ചെയ്തു, മകൻ്റെ വിവാഹം നടത്തുവാൻ ഒരുക്കങ്ങൾ തുടങ്ങി, വീട്ടിൽ കട്ടിലും ബെഡും വാങ്ങിയിട്ടു....

താമരശ്ശേരി: ഭർത്താവ് 23 വർഷം മുമ്പ് ബന്ധം വേർപ്പെടുത്തി, ആകെയുള്ള പ്രതീക്ഷയായിരുന്നത് ഏക മകൻ ആഷിഖ്, ചിന്തകളെല്ലാം മകനെ കുറിച്ചു മാത്രം. സ്നേഹം മാത്രം പകർന്ന മാതാവിൻ്റെ ജീവനെടുത്തത് ഇതേ മകന്.

 ആഷിഖിന് ഒന്നര വയസ്സ് പ്രായമുള്ളപ്പോൾ പിതാവ് മലപ്പുറം സ്വദേശി സുബൈദയുമായുള്ള വിവാഹബന്ധം വേർപെടുത്തിയത്,

മാതാവ് മകനെ വളർത്തി വലുതാക്കിയത് കൂലിപ്പണി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ട്. പ്ലസ് 2 കഴിഞ്ഞ ശേഷം ഓട്ടോമൊബൈൽ എഞ്ചിനിയറിംങ്ങിന് ചേർത്തു, അവിടെ വെച്ചാണ് ലഹരി ഉപയോഗത്തിൻ്റെ തുടക്കം. തുടർന്ന് പണം ആവശ്യപ്പെട്ട് നിരന്തരം വീട്ടിൽ പ്രശ്നം, മുസാഫും, നിസ്കാര പായയും വരെ തീയിട്ട് നശിപ്പിച്ചു.പൊറുതിമുട്ടിയപ്പോൾ 
 മകനുമായി സുബൈദ മുൻ ഭർത്താവിൻ്റെ വീട്ടിൽ എത്തി മകനെ ഏറ്റെടുക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും, കുഞ്ഞു പ്രായത്തിൽ പിതാവ് ആവശ്യപ്പെട്ടപ്പോൾ കൈമാറാൻ തയ്യാറാവാതിരുന്നതിനാൽ ഇപ്പോൾ ഏറ്റെടുക്കാനാവില്ല എന്ന് പറഞ്ഞ് വീട്ടുകാർ സുബൈദയെ മടക്കി അയക്കുകയായിരുന്നു.

പിന്നീട് 5 ലക്ഷത്തിലധികം രൂപ മുടക്കി ലഹരിമുക്തി കേന്ദ്രങ്ങളിൽ ചികിത്സ നടത്തി. പക്ഷെ എല്ലാം വെറുതെ, കൂട്ടുകെട്ടിൽപ്പെടുംമ്പോൾ പഴയ സ്വഭാവത്തിലേക്ക് തന്നെ നീങ്ങി.


 മാതാവ് വീകളിലും, വിവാഹത്തിനുമെല്ലാം ഭക്ഷണം പാകം ചെയ്യുന്നതിന് സഹായിയായും, മറ്റും കൂലിപ്പണിയെടുത്തുമാണ് മകനെ വളർത്തിയത്. ആഷിഖ് വയറിങ്ങ് ജോലിക്ക് സഹായിയായി ഇടക്കൊക്കെ ജോലിക്ക് പോയിരുന്നു. ഷക്കീലയുടെ വീട്ടിൽ താമസം തുടങ്ങിയിട്ട് രണ്ടു മാസമായി , അതിനു മുമ്പ് നഫീസ എന്ന സഹോദരിയുടെ വീട്ടിലായിരുന്നു, എന്നാൽ ആഷിഖ് ലഹരിമരുന്ന് ഉപയോഗിക്കുന്നതിനാൽ അവനോട് വീട്ടുകാർ കൂടുതൽ അടുപ്പം കാണിച്ചില്ല, പിന്നീടാണ്  ഷക്കീലയുടെ വീട്ടിൽ എത്തിയത്..

മകനോടുള്ള സ്നേഹക്കൂടുതൽ ആണ് ഷക്കീലയുടെ വീട്ടിൽ എത്താൻ കാരണം. ആഷിഖ് സുബൈദക്കൊപ്പം താമസിക്കുന്നതിൽ ഷക്കീലക്ക് എതിർപ്പുണ്ടായിരുന്നില്ല. ഇരുവർക്കും
ഭക്ഷണമെല്ലാം ഷക്കീല തന്നെ തയ്യാറാക്കി നൽകുമായിരുന്നു, ഇന്നലെ രാവിലെയും ഭക്ഷണം തയ്യാറാക്കി ഡൈനിംങ്ങ് ടാബിളിൽ വെച്ചാണ് ഷക്കീല ജോലിക്ക് പോയത്.
ഇത്തരത്തിൽ ഒരു ക്രൂരകൃത്യം ആഷിഖ് നടത്തുമെന്ന് പ്രതീക്ഷിച്ചില്ലായെന്നും എന്നാൽ മകനെ സൂക്ഷിക്കണമെന്ന് പല തവണ സുബൈദയോട് ഉപദേശിച്ചിരുന്നതായും ഷക്കീല പറഞ്ഞു.

യുവക്കൾക്കിടയിൽ വളർന്നു വരുന്ന ലഹരി ഉപയോഗം തുടച്ചു നീക്കാൻ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ട് വന്നില്ലെങ്കിൽ ഇനിയും വൻ ദുരന്തങ്ങൾക്ക് സാക്ഷിയാവേണ്ടി വരും.. ജാഗ്രതൈ!


Post a Comment

Previous Post Next Post