Trending

വനനിയമഭേദഗതി ഉപേക്ഷിച്ചു; ജനങ്ങള്‍ക്കു ഹാനികരമായ നിയമം ലക്ഷ്യമിടുന്നില്ല: മുഖ്യമന്ത്രി

വനനിയമഭേദഗതി സര്‍ക്കാര്‍ വേണ്ടെന്നുവച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വന്യജീവിനിയമം കേന്ദ്രനിയമമാണ്, ഭേദഗതി സംസ്ഥാനത്തിന് മാത്രം ചെയ്യാനാവില്ല. ഇന്നത്തെ ആശങ്ക പരിഹരിക്കാതെ സര്‍ക്കാര്‍ ഭേദഗതിയുമായി മുന്നോട്ടുപോകില്ല. ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഹാനികരമായ നിയമം സര്‍ക്കാര‍് ലക്ഷ്യമിടുന്നില്ല. മനുഷ്യനുവേണ്ടിയാണ് നിയമം. വനവും സംരക്ഷിക്കപ്പെടണം. 

ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തിലെ വന്യമൃഗങ്ങളെ കൊല്ലാന്‍ നിയമം അനുവദിക്കുന്നുള്ളൂ. ആറംഗസമിതി കൂടി തീരുമാനമെടുക്കണമെന്നാണ് നിയമം. കമ്മറ്റി കൂടുന്നതുവരെ വന്യമൃഗം അവിടെ നില്‍ക്കുമോ ? . മയക്കുവെടിവയ്ക്കാനും ഏറെ നടപടിക്രമങ്ങളുണ്ട്. അതാണ് കാലതാമസത്തിന് കാരണം. നടപടികള്‍ ലഘൂകരിക്കണമെന്ന് നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 


Post a Comment

Previous Post Next Post