Trending

താമരശ്ശേരിയിൽ വീണ്ടും മോഷണ പരമ്പര, തട്ടുകടകളിലെ മൂന്ന് ഉന്തുവണ്ടികൾ കുത്തിത്തുറന്നു. ഗ്യാസ് സിലണ്ടർ, സിഗരറ്റ് മുതൽ ബേക്കറി സാധനങ്ങൾ വരെ കവർന്നു.



താമരശ്ശേരി:ദേശീയപാതയോരത്ത് 
അമ്പായത്തോട് മിച്ചഭൂമിക്ക് മുൻവശം പ്രവർത്തിക്കുന്ന മൂന്ന്ച്ച തട്ടുകടകളിലെ ഉന്തുവണ്ടികൾ കുത്തിതുറന്നാണ് സാധനങ്ങളും, പണവും കവർന്നത്.

മിച്ചഭൂമി താമസക്കാരായ  സാമിക്കുട്ടിയുടെ കടയിൽ നിന്നും 6500 രൂപയുടെ സിഗരറ്റ്, ബിന്ദുവിൻ്റെ കടയിലെ ഗ്യാസ് സിലണ്ടർ, ബേക്കറി സാധങ്ങൾ പെട്ടിയിൽ ഉണ്ടായിരുന്ന പണവും കവർന്നു, ശശിയുടെ ഉന്തുവണ്ടി യുടെ ഡോർ പൊളിച്ച നിലയിലാണ്, പോലീസ് എത്തിയ ശേഷം വിശദമായ പരിശോധന നടത്തിയാലെ എന്തെല്ലാം നഷ്ടമായിട്ടുണ്ടെന്ന് വ്യക്തമാകുകയുള്ളൂവെന്ന് ശശി പറഞ്ഞു.

 സാമിക്കുട്ടിയുടെ ഉന്തുവണ്ടിയുടെ മുകൾ ഭാഗം തകർത്താണ് അകത്തുള്ള സിഗരറ്റ് പാക്കറ്റുകൾ കവർന്നത്.മറ്റു രണ്ടു കടകളിലും ഉണ്ടായിരുന്ന ഉന്തുവണ്ടികളുടെ മുൻഭാഗമാണ് തകർത്തത്.

ഏതാനും ദിവസങ്ങൾ മുമ്പ് താമരശ്ശേരിക്ക് സമീപം കോരങ്ങാട്, മഞ്ചട്ടി, കെടവൂർ എന്നിവിടങ്ങളിൽ എട്ടോളം വീടുകളിൽ മോഷണം നടന്നിരുന്നു, മോഷ്ടാവിൻ്റെ CCtv ദൃശ്യങ്ങൾ പുറത്തു വന്നിരുന്നെങ്കിലും ഇതു വരെ പിടികൂടാൻ സാധിച്ചിട്ടില്ല. മൂന്നു ദിവസം മുമ്പ് പട്ടാപ്പകൽ മുമ്പ് താമരശ്ശേരി ചുങ്കത്തെ ബാറ്ററി റിപ്പയർ കടയിൽ നിന്നും മൂന്നു ബാറ്ററികൾ ആക്ടിവ സ്കൂട്ടറിൽ എത്തി കടത്തിക്കൊണ്ടു പോയിരുന്നു, കടയിലെ ജീവനക്കാരൻ സമീപത്ത് വാഹനം റിപ്പയർ ചെയ്യുന്ന അവസരത്തിലായിരുന്നു മോഷണം.

മോഷ്ടാക്കളെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് വീണ്ടും മോഷണങ്ങൾ നടന്നത്.


Post a Comment

Previous Post Next Post