താമരശ്ശേരി: താമരശ്ശേരി ഗവ യുപി സ്കൂളിലെ ക്ലാസ് മുറികളിൽ സ്ഥാപിക്കുന്നതിനായി ഐ ഡിബിഐ ബാങ്ക് 6 ആൻഡ്രോയിഡ് സ്മാർട്ട് ടിവികൾ സ്കൂൾ അധികൃതർക്ക് കൈമാറി.
വിദ്യാഭ്യാസ രംഗത്ത് താമരശ്ശേരി പ്രദേശത്തെ പാവപ്പെട്ടവരുടെ ആശാകേന്ദ്രമാണ് താമരശ്ശേരി ഗവൺമെൻറ് യുപി സ്കൂൾ.
ബാങ്കിൻ്റെ സി എസ് ആർ ഫണ്ടിൽ നിന്നുമാണ് ടിവികൾ വാങ്ങാനുള്ള തുക അനുവദിച്ചത്.
ഐഡിബിഐ ബാങ്ക് കോഴിക്കോട് എ ജി എം സനീഷ് സത്യൻ ടിവികൾ സ്കൂളിന് സമർപ്പിച്ചു.
സ്കൂൾ പിടിഎ പ്രസിഡണ്ട് അനിൽ വി പി യുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി സനീഷ് സത്യൻ ഉദ്ഘാടനം ചെയ്തു. ചന്തു എസ്. മനേജർ ഐഡി ബി.ഐ ബാങ്ക് താമരശ്ശേരി, അബ്ദുൽ റഹീം വട്ടക്കണ്ടിയിൽ ,സീനിയർ അസിസ്റ്റൻ്റ് ജലജ പി. സൈമൺ എന്നിവർ ആശംസ അറിയിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എ മുഹമ്മദ് സാലിഹ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുറഹ്മാൻ കെ.ടി നന്ദിയും പറഞ്ഞു