Trending

മധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി.



താമരശ്ശേരി: പുതുപ്പാടി പഞ്ചായത്തിലെ മലപുറം വയനാടൻ കുന്ന് സ്വദേശിയായ കുഞ്ഞിമൊയ്തീനെ ( 70 ) തൻ്റെ സഹോദരിയുടെ കട്ടിപ്പാറ പഞ്ചായത്തിലെ അറ്റു സ്ഥലം എന്ന സ്ഥലത്തുള്ള വീടിനു സമീപം വച്ച് അയൽവാസിയുടെ മുറ്റത്ത് അതിക്രമിച്ചു കയറി തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിക്കുകയും, പിന്നീട് നിലത്ത് തള്ളിയിട്ട് തോർത്തുകൊണ്ട് കൈകൾ കെട്ടി ബലമായി ജീപ്പിൽ കയറ്റി കുഞ്ഞിമൊയ്തീൻ്റെ വീടിനു സമീപമുള്ള അയ്യാറട്ട് എന്ന അങ്ങാടിയിൽ കൊണ്ടുവന്ന് വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ടും പൊതുജനമധ്യത്തിൽ ക്രൂരമായി മർദ്ദിച്ചു എന്നാണ് പരാതി..

സംഭവത്തിൽ താമരശ്ശേരി പോലീസ് കേസെടുത്തു.


FIR ൽ പറയുന്ന രണ്ടാം പ്രതിയുടെ ഭാര്യയെ കുഞ്ഞിമൊയ്തീൻ ഉപദ്രവിച്ചു എന്ന പരാതിയിൽ താമരശ്ശേരി പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ 75 ദിവസം ജയിൽവാസമനുഭവിച്ച് ഇന്നലെയായിരുന്നു ജയിൽ മോചിതനായത്. 
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ കുഞ്ഞിമൊയ്തീൻ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി തൽസമയം സ്റ്റേഷനിൽ ഉണ്ടായിരുന്ന കോഴിക്കോട് റൂറൽ എസ്പി
മുമ്പാകെ നടന്ന സംഭവങ്ങൾ വിവരിച്ചു. തുടർന്നാണ് കേസ് റജിസ്റ്റർ ചെയ്തത്.



Post a Comment

Previous Post Next Post