താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിനു മുൻവശത്തെ ബി എസ് ടെക്സറ്റയിൽസിൽ വനിതാ ജീവനക്കാരി മാത്രമുള്ള സമയത്ത് എത്തി സാധനങ്ങൾ എടുക്കുകയും, ബിൽ അടിക്കുന്നതിനു മുമ്പ് പുറത്ത് കാത്തിരിക്കുന്ന തൻ്റെ പണിക്കാരന് ജി പേ സംവിധാനമുള്ള ഫോൺ ഇല്ലായെന്നും, വസ്ത്രങ്ങളുടെ ബിൽ അടിക്കും മ്പോൾ ചേർത്ത് തരാമെന്നും പറഞ്ഞ് 1000 രൂപ കൈക്കലാക്കി കടന്നു കളയുകയായിരുന്നു.
ഇയാൾ എടവണ്ണപ്പാറക്കും കൊണ്ടോട്ടിക്കും ഇടയിൽ താമസിക്കുന്ന ആളാണെന്നും സമാന രീതിയിൽ പല സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും വിവിധ പ്രദേശങ്ങളിലെ വ്യാപാരികൾ പറഞ്ഞു.
സ്ത്രീകൾ മാത്രമുള്ള കടകളാണ് പ്രധാനമായും നോട്ടമിടുന്നത്.