താമരശ്ശേരി: ഈങ്ങാപ്പുഴ ചോയിയോടിന് സമീപം വേനക്കാവിൽ മകൻ അമ്മയെ വെട്ടിക്കൊന്ന വീട്ടിൽ ഫോറൻസിക് സംഘവും, വിരലടയാള വിദഗ്തരും പരിശോധന നടത്തി. താമരശ്ശേരി പോലീസ് ഇൻസ്പെക്ടർ സയൂജ്കുകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തുണ്ട്. ഇന്നലെ ഉച്ചക്കായിരുന്നു രോഗിയായ മാതാവ് സുബൈദയെ ഇരുപത്തി അഞ്ചുകാരനായ മകൻ ആഷിഖ് കൊടുവാൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയത്.
ആഷിഖിൻ്റെ വൈദ്യ പരിശോധനയും, സുബൈദയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്ന നടപടികളും കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടരുകയാണ്.