കൈതപ്പൊയിൽ:
കാൽപന്ത് കളിയെന്ന കായിക വിനോദത്തെ നെഞ്ചിലിട്ട് ലാളിക്കുന്ന പുതു തലമുറയിൽ നിന്നും സന്തോഷ് ട്രോഫി താരമായി തെരെഞ്ഞെടുക്കപ്പെട്ട
അജ്‌സൽ മുഹമ്മദിന് സ്കൂൾ അങ്കണത്തിൽ വെച്ച് ഉജ്വലമായ സ്വീകരണം നൽകി എം ഇ എസ് വിദ്യാർത്ഥികൾ ആദരിച്ചു. സ്കൂൾ മാനേജർ KMD മുഹമ്മദ്, പ്രിൻസിപ്പാൾ ജോസഫ് പുളിമൂട്ടിൽ , എം ഇ എസ് താമരശ്ശേരി താലൂക്ക് പ്രസിഡണ്ട് AC അബ്ദുൾ അസീസ് എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു.
പി. ജാഫർ, PTA പ്രസിഡണ്ട് മുഹമ്മദലി, Sports Instructor
N. സാബിത് എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു.
വൈസ് പ്രിൻസിപ്പാൾ റിയാസ് നൂറാം തോട് നന്ദി അറിയിച്ചു.