പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിന് ഇന്ന് (21.01.2025 ചൊവ്വാഴ്ച) ഹെഡ്മാസ്റ്റർ അവധി പ്രഖ്യാപിച്ചു. സ്കൂളിന് സമീപത്തായി നേരത്തേ പ്രവർത്തിച്ചിരുന്ന ഐസ് പ്ലാന്റ്റ് എടുത്തു മാറ്റുന്നതിനാൽ അമോണിയ വാതകചോർച്ചയുടെ സാധ്യത നിലനിൽക്കുന്നതുമായി ബന്ധപ്പെട്ട് മുൻകരുതൽ എന്ന നിലയിൽ കുട്ടികളുടെ സുരക്ഷ പരിഗണിച്ചാണ് ഇന്ന് വിദ്യാലയത്തിന് അവധി നൽകിയിരിക്കുന്നത്. പോലീസിൻ്റെയും ഫയർഫോഴ്സിൻ്റെയും സാന്നിധ്യത്തിൽ ഇന്ന് പ്ലാൻ്റ് നീക്കം ചെയ്യും. പോലീസ് നിർദ്ദേശപ്രകാരമാണ് അവധി.
ഐസ് പ്ലാൻ്റ് പൊളിച്ചുമാറ്റൽ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് ഇന്ന് അവധി
byWeb Desk
•
0